എറണാകുളം: നിയമസഭാ തെരഞ്ഞെടുപ്പ് നിലപാട് തീരുമാനിക്കാൻ സംസ്ഥാന കമ്മിറ്റിയെ ചുമതലപ്പെടുത്തി മുന്ന് ദിവസങ്ങളിലായി എറണാകുളത്ത് നടന്ന കെപിഎംഎസ് സമ്മേളനം പിരിഞ്ഞു. തെരെഞ്ഞെടുപ്പിനെ സംബന്ധിച്ച ചർച്ചകൾ സമ്മേളനത്തിൽ ഉയർന്നുവന്നെങ്കിലും കെ.പി.എം.എസ് മുന്നോട്ട് വക്കുന്ന സാമൂഹ്യ നീതിയുടെയും പരിഷ്കരണ ആശയങ്ങളുടെയും അടിസ്ഥാനത്തിൽ മത്സരരംഗത്തുള്ള മുന്നണികളുടെ നിലപാടുകളും ഇലക്ഷൻ മാനിഫെസ്റ്റോയും പരിഗണിച്ച് നിലപാട് സ്വീകരിക്കാൻ സമ്മേളനം സംസ്ഥാന കമ്മറ്റിയെ ചുമതലപ്പെടുത്തുകയായിരുന്നു.
രാവിലെ നടന്ന സുഹൃദ് സമ്മേളനം വ്യവസായ നിയമ വകുപ്പ് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. ......
കൊച്ചി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ച് (ഐസിഎസ്എസ്ആർ) നൽകുന്ന 16 ലക്ഷം രൂപയുടെ മേജർ ഗവേഷണ ഗ്രാന്റ് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. നിസ ജെയിംസ് നയിക്കുന്ന ഗവേഷണ സംഘത്തിന് ലഭിച്ചു.
സ്കൂൾ അടിസ്ഥാനത്തിലുള്ള ലൈഫ് സ്കിൽ വിദ്യാഭ്യാസവും മെന്ററിംഗ് സംവിധാനവും വഴി കൗമാരക്കാരിൽ ലഹരി ഉപയോഗവും മാനസിക-സാമൂഹിക വെല്ലുവിളികളും തടയുക എന്നതാണ് ഗവേഷണ പദ്ധതിയുടെ ലക്ഷ്യം. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) വിദ്യാർത്ഥികൾ ജപ്പാനിലെ ഷിമാനെ പ്രിഫെക്ചറിൽ നടന്ന സാൻഇൻ–കേരള ഷോർട്ട്-ടേം ഇൻഡസ്ട്രി ഇന്റേൺഷിപ്പ് പ്രോഗ്രാമിൽ പങ്കെടുത്തു.
സ്കൂൾ ഓഫ് എഞ്ചിനീയറിംഗിൽ നിന്നുള്ള ബിരുദ വിദ്യാർത്ഥികളായ അശ്വിൻ മേനോൻ (ബി.ടെക് ഇൻഫർമേഷൻ ടെക്നോളജി, 2022 ബാച്ച് – നാലാം വർഷം), നന്ദന സുമേഷ് (ബി.ടെക് കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ്, 2022 ബാച്ച് – നാലാം വർഷം), നിധിൻ ജ്യോതി (ബി.ടെക് കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ്, 2022 ബാച്ച് – നാലാം വർഷം), നന്ദഗോപാൽ ഷൈനി ബിനുശേഖർ (ബി.ടെക് ഇൻഫർമേഷൻ ടെക്നോളജി, 2023 ബാച്ച് – മൂന്നാം വർഷം) എന്നിവർ ഇന്റേൺഷിപ്പ് പ്രോഗ്രാമിൽ പങ്കെടുത്തു.
സ്കൂൾ ഓഫ് എഞ്ചിനീയറിംഗിലെ എം.ടെക് സിവിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ ശരത് സോമൻ ജപ്പാനിൽ ദീർഘകാല ഇൻഡസ്ട്രി ഇന്റേൺഷിപ്പ് തുടരുന്നു.
സാൻഇൻ മേഖലയിലെ മത്സുവേ യോനാഗോ എന്നീ നഗരങ്ങളിലെ സാങ്കേതിക സ്ഥാപനങ്ങളിലാണ് ഇന്റേൺഷിപ്പ് സംഘടിപ്പിച്ചത്. രണ്ടുപേർ മത്സുവെയിലെ ടെക്നോ പ്രോജക്ട് ജപ്പാൻ കമ്പനിയിൽ പരിശീലനം നേടി. ......
അങ്കമാലി: വിദേശത്തെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിട്ടും രോഗനിർണ്ണയം സാധ്യമാകാതിരുന്ന 40-കാരനായ യുകെ മലയാളിക്ക് അങ്കമാലി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലിൽ നടത്തിയ വിദഗ്ധ ചികിത്സയിലൂടെ പുതുജീവൻ. അതിസങ്കീർണ്ണവും അപൂർവ്വവുമായ 'ഡിസെക്റ്റിംഗ് അന്യൂറിസം' (Dissecting Aneurysm) എന്ന ഗുരുതര അവസ്ഥയാണ് കൃത്യമായ ഇടപെടലിലൂടെ ഡോക്ടർമാർ ഭേദമാക്കിയത്.
അതിശക്തമായ തലവേദനയെത്തുടർന്ന് യുകെയിലെ പ്രമുഖ ആശുപത്രികളിൽ ഇദ്ദേഹം ചികിത്സ തേടിയിരുന്നു. ......
കിഴക്കമ്പലം : വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ട്വന്റി20 പാര്‍ട്ടി ടിക്കറ്റില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ നാലാംഘട്ട പട്ടിക പാര്‍ട്ടി പ്രസിഡന്റ് സാബു എം.ജേക്കബ് പുറത്തുവിട്ടു. എന്‍.ഡി.എ സഖ്യത്തിനും പ്രത്യേകിച്ച് ട്വന്റി20ക്കും വ്യക്തമായ മേല്‍ക്കൈയുള്ള അങ്കമാലി, തൃപ്പുണിത്തുറ, പെരുമ്പാവൂര്‍, ഏറ്റുമാനൂര്‍ എന്നീ നിയമസഭാ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് പാര്‍ട്ടി പ്രസിഡന്റ് പ്രഖ്യാപിച്ചത്. ......
ന്യൂഡൽഹി: കേരള നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള 55 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്. കണ്ണൂരും കോന്നിയും ഉൾപ്പെടെ തർക്കം നിലനിൽക്കുന്ന സീറ്റുകൾ ഒഴിച്ചിട്ടാണ് ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചത്. ......
ദോഹ: ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയും ജോർദാൻ രാജാവ് അബ്ദുള്ള രണ്ടാമൻ ബിൻ അൽ ഹുസൈനും ചൊവ്വാഴ്ച ഉച്ചയ്ക്ക് അമീരി ദിവാനിൽ വെച്ച് കൂടിക്കാഴ്ച നടത്തി. മേഖലയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയും ഖത്തർ, ജോർദാൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് നേരെയുണ്ടാകുന്ന ഇറാൻ്റെ നിരന്തരമായ ആക്രമണങ്ങളും ചർച്ചയിൽ പ്രധാന വിഷയമായി.സ്വന്തം പരമാധികാരവും സുരക്ഷയും സംരക്ഷിക്കുന്നതിനായി ജോർദാൻ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും അമീർ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. ......
കൊച്ചി: ശ്രീശങ്കര ജയന്തിയോട് അനുബന്ധിച്ച് ആദിശങ്കരാചാര്യര്‍ രചിച്ച പ്രശസ്തമായ കനകധാരാസ്തവം എന്ന ശ്ലോകം ആധാരമാക്കി, ലോകനന്മയ്ക്കും മനുഷ്യകുലത്തിന്റെ സമ്പത്സമൃദ്ധിക്കുമായി കേരള സ്റ്റേറ്റ് ഹിന്ദു ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ ഏപ്രില്‍ 17, 18, 19 തിയതികളില്‍ എറണാകുളം ദര്‍ബാര്‍ഹാള്‍ ഗ്രൗണ്ടില്‍ കനകധാരാ യാഗം നടത്തുമെന്ന് യാഗസമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. യാഗത്തിന്റെ ബ്രോഷര്‍ ചടങ്ങില്‍ പ്രകാശനം ചെയ്തു. ......
ദോഹ:ഖത്തറിനെ ലക്ഷ്യമിട്ടുണ്ടായ മിസൈൽ ആക്രമണം സായുധ സേന വിജയകരമായി തടഞ്ഞതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. മിസൈൽ തകർത്തതിനെത്തുടർന്ന് അതിന്റെ അവശിഷ്ടങ്ങൾ ദോഹയിലെ വ്യവസായ മേഖലയിൽ (Industrial Area) പതിചതിനെ തുടർ ന്നുണ്ടായ ചെറിയ തീപിടുത്തം അണച്ചു.
സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ ഉടൻ തന്നെ സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. ......
ഗാസ സിറ്റി: 2023 ഒക്ടോബറിൽ ആരംഭിച്ച ഇസ്രായേൽ ആക്രമണത്തെത്തുടർന്ന് ഗാസയിൽ ഉടലെടുത്ത അതിരൂക്ഷമായ മാനുഷിക പ്രതിസന്ധി പരിഹരിക്കാൻ ഖത്തർ നൽകുന്ന സഹായങ്ങൾ നിർണ്ണായകമാകുന്നു. ഭക്ഷണക്ഷാമം, ശുദ്ധജല ദൗർലഭ്യം, പാർപ്പിടമില്ലായ്മ എന്നിവ നേരിടുന്ന ഗാസയിലെ ലക്ഷക്കണക്കിന് ജനങ്ങൾക്ക് ആശ്വാസമേകുന്ന വിപുലമായ പദ്ധതികളാണ് ഖത്തർ നടപ്പിലാക്കുന്നത്.
വെടിനിർത്തൽ കരാറുകൾ നിലനിൽക്കെ തന്നെ ഇസ്രായേൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കായി അടിയന്തര ഇടപെടലുകളാണ് ഖത്തർ ഗാസ റീ കൺസ്ട്രക്ഷൻ കമ്മിറ്റി വഴി നടത്തുന്നത്.2025-ന്റെ തുടക്കം മുതൽ ഇതുവരെ 2.65 ലക്ഷത്തിലധികം ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു. ......